12 വർഷമായ് തുടരുന്ന ആശ്വാസ തണൽ; ബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ്ക് 2026’ സമാപിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് തൊഴിലാളികൾക്കായി നടത്തിവരുന്ന ‘ബി.എം.ബി.എഫ് ഹെൽപ്പ് & ഡ്രിങ്ക് 2026’ പദ്ധതിക്ക് ജനകീയ പങ്കാളിത്തത്തോടെ സമാപനം. തൂബ്ലിയിലെ അലൂമിനിയം കെയർ വർക്ക് സൈറ്റിൽ നടന്ന ചടങ്ങിൽ ചേമ്പർ ഓഫ് കൊമേഴ്‌സ് ഭരണസമിതി അംഗം ബോബ് താക്കർ പദ്ധതിയുടെ സമാപന ഉദ്ഘാടനം നിർവഹിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഉദ്യോഗസ്ഥൻ യൂസഫ് യാക്കൂബ് ലോറി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.കഴിഞ്ഞ 12 വർഷമായി രാജ്യത്തെ നിർമ്മാണ മേഖലയിലും മറ്റ് ജോലി സ്ഥലങ്ങളിലും കടുത്ത വേനലിൽ പണിയെടുക്കുന്ന പത്ത് ലക്ഷത്തിലധികം തൊഴിലാളികൾക്കാണ് പദ്ധതിയിലൂടെ തണുത്ത കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ഐസ്‌ക്രീം, എനർജി ഡ്രിങ്ക്, ഭക്ഷണസാധനങ്ങൾ, മെഡിക്കൽ പരിശോധന, സൗജന്യ മരുന്നുകൾ എന്നിവ നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.തൊഴിലിടങ്ങളിൽ കടുത്ത ഉഷ്ണത്തിലും തണുപ്പിലും സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് ചടങ്ങിൽ ബോധവൽക്കരണവും നടന്നു. ദാർ അൽ ഷിഫ മെഡിക്കൽ ടീം, വൺ ബഹ്‌റൈൻ ടുഗെദർ, വിവിധ കച്ചവട സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ, ആന്റണി പൗലോസ്, സുബൈർ (അലൂമിനിയം കെയർ ഡയറക്ടർ) എന്നിവരും വിവിധ സാമൂഹിക-വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുത്തു. തൊഴിലാളി സഹോദരങ്ങൾക്ക് ആശ്വാസമേകാൻ സഹായിച്ച ബഹ്‌റൈൻ ഭരണാധികാരികൾക്കും പിന്തുണ നൽകിയ എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.The post 12 വർഷമായ് തുടരുന്ന ആശ്വാസ തണൽ; ബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ്ക് 2026’ സമാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.