20,000mAh ശേഷി, 165W വരെ ഉയർന്ന ഔട്ട്പുട്ട്; മൂന്ന് കിടിലൻ പവർ ബാങ്കുകൾ വിപണിയിൽ അവതരിപ്പിച്ച് ഷവോമി

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യയിലെ പോർട്ടബിൾ ചാർജിംഗ് വിപണി വിപുലീകരിച്ച് പ്രമുഖ സാങ്കേതികവിദ്യാ ഭീമന്മാരായ ഷവോമി (Xiaomi) മൂന്ന് പുതിയ പവർ ബാങ്കുകൾ വിപണിയിലിറക്കി. മാഗ്നറ്റിക് വയർലെസ് ചാർജിംഗ് (Magnetic Wireless Charging), 20000mAh ശേഷി, 165W വരെ ഉയർന്ന ഔട്ട്പുട്ട് എന്നീ സവിശേഷതകളോടെയാണ് ഈ ഉപകരണങ്ങൾ എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന.ഷവോമി അൾട്രാ തിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 (Xiaomi UltraThin Magnetic Power Bank 5000), ഷവോമി മാഗ്നറ്റിക് പവർ ബാങ്ക് 10000 (Xiaomi Magnetic Power Bank 10000), ഷവോമി പവർ ബാങ്ക് 20000 165W (Xiaomi Power Bank 20000 165W) എന്നിവയാണ് പുതിയ നിരയിൽ ഉൾപ്പെടുന്നത്. ഒതുക്കമുള്ളതും ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ഷവോമി അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 ന് 6 മി മീ കനവും 98 ഗ്രാം ഭാരവുമാണുള്ളത്. 5,000mAh ബാറ്ററിയുള്ള ഇത് 15W വരെ മാഗ്നറ്റിക് വയർലെസ് ചാർജിംഗും 22.5W യു എസ് ബി സി വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഒരേ സമയം രണ്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ പവർ ബാങ്ക് റേഡിയന്റ് ഓറഞ്ച്, ഗ്ലേഷ്യർ സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.കൂടുതൽ ബാറ്ററി ശേഷി ആഗ്രഹിക്കുന്നവർക്കായി എത്തിച്ചിരിക്കുന്ന ഷവോമി മാഗ്നറ്റിക് പവർ ബാങ്ക് 10000 ൽ 10,000mAh ബാറ്ററിയും 25W വരെ പിന്തുണയ്ക്കുന്ന ക്യു ഐ 2.2 വയർലെസ് ചാർജിംഗുമാണുള്ളത്. ഇൻ ബിൽറ്റ് യു എസ് ബി സി കേബിളും 45W വരെ വയർഡ് ചാർജിംഗും ഇതിനുണ്ട്. ക്യു സി 2.0, പി ഡി, പി പി എസ് തുടങ്ങിയ വിവിധ ചാർജിംഗ് മാനദണ്ഡങ്ങളെ പിന്തുണയ്ക്കുന്ന ഇത് ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണ് ഷവോമി പവർ ബാങ്ക് 20000 165W. 20,000mAh ബാറ്ററിയുള്ള ഇതിൽ ആകെ 165W വരെ ഔട്ട്പുട്ട് ലഭിക്കും. ഡ്യുവൽ യു എസ് ബി സി പോർട്ടുകൾ, സംയോജിത യു എസ് ബി സി കേബിൾ, യു എസ് ബി എ പോർട്ട് എന്നിവയ്ക്കൊപ്പം ബാറ്ററി നില, ചാർജിംഗ് വിവരങ്ങൾ, റൺടൈം എന്നിവ കാണിക്കുന്ന കളർ സ്മാർട്ട് ഡിസ്പ്ലേയും ഇതിന്റെ പ്രത്യേകതയാണ്.വിലയും ലഭ്യതയും:ഷവോമി അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 ന് 5,999 രൂപയാണ് വില. ഓഫർ വിലയായ 5,599 രൂപയിൽ സെപ്റ്റംബർ 11 മുതൽ ഇത് ലഭ്യമാകും. ഷവോമി പവർ ബാങ്ക് 20000 165W ന്റെ എം ആർ പി 5,499 രൂപയാണെങ്കിലും ലോഞ്ച് ഓഫറായി 4,999 രൂപയ്ക്ക് സെപ്റ്റംബർ 11 മുതൽ സ്വന്തമാക്കാം. ഷവോമി മാഗ്നറ്റിക് പവർ ബാങ്ക് 10000 ന് 3,999 രൂപയാണ് വില. ഇത് ഓഫർ വിലയായ 3,699 രൂപയിൽ സെപ്റ്റംബർ 15 മുതൽ വിൽപ്പനയ്‌ക്കെത്തും.ആമസോൺ, ഫ്ലിപ്കാർട്ട്, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവ വഴി ഈ മൂന്ന് പവർ ബാങ്കുകളും വാങ്ങാൻ സാധിക്കും.Content HighlightsXiaomi launches three new power banks in India featuring magnetic wireless charging and up to 165W output. Prices start from Rs 3,699 with availability across Amazon, Flipkart, and quick commerce apps.