കൊച്ചി| ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിലെ ഡ്രൈവറാണ് യാത്രക്കാരെ വലച്ച് ബസ് ഉപേക്ഷിച്ചത്.നിറയെ യാത്രക്കാരുമായി എത്തിയ ബസ് റോഡിന്റെ മധ്യഭാഗത്ത് വലതുവശത്തേക്ക് ചേർത്താണ് ഡ്രൈവർ നിർത്തിയത്. തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഡ്രൈവിംഗ് അറിയാത്തതിനാൽ ബസ് മാറ്റിയിടാൻ ക്ലീനർക്കും സാധിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർ ബസ് റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.സംഭവത്തിൽ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.Content Highlights:A private bus driver abandoned his vehicle in the middle of the road near Edappally Junction following a dispute with the cleaner. The incident on the Kalamassery-Thevara route caused severe traffic congestion. Police later moved the bus to clear the road and launched a search for the driver.