ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Wait 5 sec.

കണ്ണൂര്‍ |  ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ കെ സതീശന്‍ (56) മരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കാങ്കോല്‍ ടൗണിലെ ആകാശ് എന്റര്‍പ്രൈസസ് ഉടമയുമാണ്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാങ്കോലിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് സ്വാമിമുക്കിലെ വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പാപ്പാരട്ടയില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) ആലപ്പടമ്പ് വെസ്റ്റ് വില്ലേജ് സെക്രട്ടറി, കക്കിരിയാട് ആയുര്‍വേദ വിഷ ചികിത്സാലയം സൊസൈറ്റി സെക്രട്ടറി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരേതനായ കൊഴുമ്മല്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും കൈപ്രത്ത് കല്യാണി അമ്മയുടെയും മകനാണ്.ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍)Content Highlights: CPM leader and businessman K Satheesan passed away at a private hospital in Kannur following a severe bike accident. The 56-year-old was a prominent social figure and held key administrative roles including KSKTEU village secretary. He is survived by his wife Sreevidya and family members.