കേന്ദ്ര സർവീസിലെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 1,748 ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു. മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെ സയന്റിഫിക് അസ്സിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എൻജിനീയറിംഗ് സയൻസ്/ടെക്‌നോളജി ബിരുദധാരികൾക്കും ത്രിവത്സര ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.ശമ്പളം: 35,400-1,12,400 രൂപ.വകുപ്പുകൾ/ സ്ഥാപനങ്ങൾബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ബ്രഹ്മപുത്ര ബോർഡ്, സെൻട്രൽ വാട്ടർ കമ്മീഷൻ, സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്- നേവൽ, ഫറാക്കാ ബാരേജ് പ്രൊജക്ട്, മിലിട്ടറി എൻജിനീയർ സർവീസസ്, നാഷനൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്സ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, മീറ്റിയറോളജിക്കൽ വകുപ്പ്, ഫിഷറീസ് അനിമൽ ഹസ്‌ബെൻഡറി ആൻഡ് ഡയറിയിംഗ് മന്ത്രാലയം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.യോഗ്യതജൂനിയർ എൻജിനീയർ: എൻജിനീയറിംഗ് ബിരുദം (സിവിൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻസ്/കന്പ്യൂട്ടർ സയൻസ്/ ടെലികമ്മ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്). അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ (സിവിൽ/ഇലക്ട്രിക്കൽ/ഓട്ടോ മൊബൈൽ/മെക്കാനിക്കൽ).സയന്റിഫിക് അസിസ്റ്റന്റ്: ഫിസിക്‌സ് ഉൾപ്പെട്ട സയൻസ് ബിരുദം. അല്ലെങ്കിൽ കന്പ്യൂട്ടർ സയൻസ്/കന്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/ഐ ടി/ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദം.പ്രായം: സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെന്റ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്ഷിപ്‌സ് എന്നിവയിലെ ഒഴിവുകളിലേക്ക് 32 വയസ്സും മറ്റ് വകുപ്പുകൾ/സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായം. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-പത്ത് വർഷം, എസ് സി, എസ് ടി-15 വർഷം, ഒ ബി സി-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.പരീക്ഷരണ്ട് ഘട്ടങ്ങളിലായി (പേപ്പർ-ഒന്ന്, പേപ്പർ-രണ്ട്) കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും രണ്ട് പരീക്ഷകളുടെയും ചോദ്യങ്ങൾ. രണ്ട് മണിക്കൂറായിരിക്കും ഓരോ പേപ്പറിനുമുള്ള സമയം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവെയർനസ്സ് എന്നിവയിൽ നിന്നും യോഗ്യതാ വിഷയങ്ങളിൽ നിന്നുമാണ് ഒന്നാം പേപ്പറിലെ ചോദ്യങ്ങളുണ്ടാകുക. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും (ഓരോ തെറ്റുത്തരത്തിനും ഒന്നാംപേപ്പറിൽ 0.25 മാർക്ക്, രണ്ടാംപേപ്പറിൽ ഒരു മാർക്ക്). ഒക്ടോബർ/നവംബറിൽ ഒന്നാംഘട്ട പരീക്ഷയും ഡിസംബറിൽ രണ്ടാംഘട്ട പരീക്ഷയും നടക്കും.പരീക്ഷാ കേന്ദ്രങ്ങൾകേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രമുണ്ടാകും.ഉദ്യോഗാർഥിക്ക് മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം. പിന്നീട് മാറ്റാനാകില്ല.ഫീസ്: 100 രൂപ ഓൺലൈനായി അടയ്ക്കണം (വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല). ഈ മാസം 23ന് രാത്രി 11 വരെ ഫീസടയ്ക്കാം.അപേക്ഷവിശദവിവരങ്ങൾക്ക് https://ssc.gov.in സന്ദർശിക്കുക. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. mySSC എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം. ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ലൈവ് ഫോട്ടോ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് രാത്രി 11. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ നിർദിഷ്ട ഫീസോടുകൂടി തിരുത്തൽ വരുത്താൻ 28 മുതൽ 30ന് രാത്രി 11 വരെ സമയമുണ്ട്.Content Highlights:Staff Selection Commission has invited applications for 1,748 Junior Engineer and Scientific Assistant vacancies in central departments. Engineering degree and diploma holders are eligible to apply with salary up to Rs 1,12,400. The deadline to submit online applications via ssc.gov.in is this month 22.