തിരുവനന്തപുരം | ചിറയൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ വിമർശനവുമായി കെ മുരളീധരൻ. പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.എം എൽ എ ആയാലും എം പിയായാലും മന്ത്രിയായാലും പാർട്ടി തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം. പാർട്ടി പുറത്താക്കിയാൽ പുറത്തുതന്നെയാണെന്നും അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് നടപടി തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി. സസ്‌പെൻഷനിലുള്ള വ്യക്തിയെ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ സർക്കാർ സ്‌കൂളുകളുമായോ കരിക്കുലവുമായോ ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ആണ് എതിർപ്പിന് കാരണമെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളുടെ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.Content Highlights: Senior Congress leader K Muraleedharan criticized Ramya Haridas following internal clashes in Chirayinkeezhu, emphasizing that everyone must abide by party decisions. He asserted that suspended individuals should not be protected or reinstated against party discipline. He also questioned the government’s opposition to the PM SHRI scheme.