അരുവിക്കരയില്‍ പോലീസിന് നേരെ ആക്രമണം; പ്രതി പിടിയില്‍

Wait 5 sec.

തിരുവനന്തപുരം |  അരുവിക്കരയില്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത പ്രതി പിടിയില്‍. വട്ടക്കുളം സ്വദേശി സഞ്ജു ആണ് പിടിയിലായത്.അരുവിക്കര മൈലം കോളനിയില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരുവിക്കര പോലിസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പോലീസ് സംഘത്തെ തടഞ്ഞുനിര്‍ത്തിയ പ്രതി ഗ്രേഡ് എസ്‌ഐയെ മര്‍ദിക്കുകയും വാഹനത്തിന്റെ ചില്ലുകള്‍ തല്ലിതകര്‍ക്കുകയുമായിരുന്നുതുടര്‍ന്ന് പോലിസ് ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് വ്യക്തമാക്കി.Content Highlights: A habitual offender named Sanju was arrested in Aruvikkara for attacking police officers and damaging their vehicle. The incident occurred at Mailam Colony when a police team arrived to resolve a conflict. Sanju faces around twenty criminal cases across various police stations.