തിരുവനന്തപുരം| പിഎസ്‌സി നിയമന തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അറിയിച്ച് അംഗങ്ങള്‍. ഇക്കാര്യം അംഗങ്ങള്‍ എസ്‌ഐടിയെയാണ് അറിയിച്ചത്. പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടിയാണ് പി എസ് സിയുടെ തീരുമാനം. ആസൂത്രണ ബോര്‍ഡിലെ പിഎസ്സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി എസ്‌ഐടി കണ്ടെത്തിയിരുന്നു.മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന പിഎസ്സിയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്തുകൊണ്ട് എസ്ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേല്‍നോട്ടം വഹിക്കുന്നത്.Content Highlights:Kerala PSC members declined Crime Branch interrogation regarding the recruitment scam, citing protocol reasons. The SIT investigation headed by Crime Branch IG Ajitha Begum found severe lapses by two top PSC officials during answer valuation. A detailed report recommending strict action against the officers has been submitted to the DGP.