ന്യൂഡല്‍ഹി| പൊതുമേഖല ബേങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 28, 29, 30 തീയതികളിലായി രണ്ടാം ഘട്ട പണിമുടക്കിനും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.ബെഫി, എഐബിഇഎ, എഐബിഒസി, എഐബിഒഎ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. ശനിയും ഞായറും അവധിയായതിനാല്‍ മൂന്ന് ദിവസം ബേങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥി അവധി കൂടി വരുന്നതിനാല്‍ അവിടങ്ങളില്‍ നാല് ദിവസം വരെ ബേങ്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം.ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പണിമുടക്ക് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകള്‍ ഇത് നിരസിക്കുകയായിരുന്നു.Content Highlights:Public sector bank employees across the nation are striking today under UFBU, demanding a five-day workweek and pension solutions. Conciliation talks failed, leading unions to plan further strikes. With the weekend and Vinayaka Chaturthi, banking services face disruption for up to four days.