‎സൗദി തൊഴിൽ വിസ സ്റ്റാമ്പിഗിന് ചെലവേറി

Wait 5 sec.

സൗദിയിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കുള്ള സ്കിൽ വെരിഫിക്കേഷൻ ടെസ്റ്റിനുള്ള ചെലവ് കുത്തനെ വർദ്ധിച്ചു.‎‎നേരത്തെ സ്കിൽ വെരിഫിക്കേഷൻ ടെസ്റ്റിന് ശരാശരി 5000 രൂപക്ക് താഴെയാണ് ചെലവ് വന്നിരുന്നതെങ്കിൽ ഇപ്പോൾ ആ തുക ഏകദേശം 9000 രൂപയായാണ് വർദ്ധിച്ചിട്ടുള്ളതെന്ന് എടക്കര അൽ റാസ് ട്രാവൽസ് ഉടമ റിയാബ് അറിയിക്കുന്നു.‎‎നിലവിൽ സൗദിയിലേക്ക് ഏത് തൊഴിൽ വിസയിൽ പോകുന്നവർക്കും സ്കിൽ വെരിഫിക്കേഷൻ ടെസ്റ്റ്‌ നിർബന്ധമാണ് എന്നതിനാൽ ഇത് സാധാരണക്കാരെ സാരമായി ബാധിക്കും.‎‎അതോടൊപ്പം ഉയർന്ന പ്രൊഫഷനുകളിൽ പോകുന്നവർക്കുള്ള ക്വാളിഫിക്കേഷൻ വെരിഫിക്കേഷനുള്ള ഫീസ് ശരാശരി 19,000 രൂപ ആയിരുന്നത് ഇപ്പോൾ ശരാശരി 26,000 രൂപയായി വർദ്ധിച്ചിട്ടുണ്ട്.‎The post ‎സൗദി തൊഴിൽ വിസ സ്റ്റാമ്പിഗിന് ചെലവേറി appeared first on Arabian Malayali.