കൊച്ചി | സുരക്ഷിതമായ റോഡുകള്‍ മൗലിക അവകാശമാണെന്നും ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരന്‍ കാര്‍ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം.നഗരത്തില്‍ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന മരണപ്പാച്ചില്‍ ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ക്ക് നിര്‍ദേശവും നല്‍കി. ഇക്കാര്യത്തില്‍ കഴിഞ്ഞവര്‍ഷം പോലീസ് കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പായിട്ടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.Content Highlights: The Kerala High Court affirmed that safe roads are a fundamental right and cautioned reckless bus drivers against taking the law into their hands. Justice Devan Ramachandran ordered Kochi Police to submit a report on steps taken to curb rash driving following a recent intimidation incident.