മലയിന്‍കീഴിലെ ഒരുവയസ്സുകാരിയുടെ കൊലപാതകം; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Wait 5 sec.

തിരുവനന്തപുരം| മലയിന്‍കീഴില്‍ ഒരുവയസ്സുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ക്രിസ്റ്റിയെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ വിഷം കഴിച്ചെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഇന്നലെയാണ് ക്രിസ്റ്റി ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പോലീസിനോട് പറഞ്ഞത്.ഭര്‍ത്താവ് വീട്ടില്‍ പോകുന്നത് വിലക്കിയെന്നും കുടുംബം തന്നെ അകറ്റിനിര്‍ത്തിയെന്നും ക്രിസ്റ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ വിഷമത്തിലാണ് ഇന്നലെ വൈകിട്ട് കിടപ്പുമുറിയില്‍ കയറി കൃത്യം നടത്താന്‍ തീരുമാനിച്ചതെന്നും മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ക്രിസ്റ്റി പറഞ്ഞതായി പോലീസ് അറിയിച്ചു.മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പൊറ്റയില്‍ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. ദമ്പതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. നാലുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.Content Highlights: Police recorded the formal arrest of Christy for slitting the throat of her one-year-old daughter in Malayinkeezhu. The arrest followed a medical examination after suspicions that she ingested poison. The autopsy of the child was completed and the body will be handed over to relatives soon.