ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; ടാപ്പ് ആൻഡ് പേ ഉൾപ്പെടെ യുപിഐയിൽ വൻ മാറ്റങ്ങളുമായി റിസർവ് ബാങ്ക്

Wait 5 sec.

മുംബൈ | ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാനും ഉപഭോക്തൃ സേവനം എളുപ്പമാക്കാനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) രണ്ട് പുതിയ യുപിഐ ഫീച്ചറുകൾ പ്രഖ്യാപിച്ചു. യുപിഐ ടാപ്പ് ആൻഡ് പേ (UPI Tap and Pay), എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന മൈയുപിഐ (MyUPI) എന്നീ സേവനങ്ങളാണ് അവതരിപ്പിച്ചത്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.എൻഎഫ്സി സാങ്കേതികവിദ്യയുള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് പിഒഎസ് ടർമിനലുകളിൽ ഫോൺ അൺലോക്ക് ചെയ്ത് ടാപ്പ് ചെയ്യുന്നതിലൂടെ ഇനി യുപിഐ പണമടയ്ക്കൽ പൂർത്തിയാക്കാം. ഉപഭോക്താവിന്റെ സ്മാർട്ട്ഫോണിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും പിഒഎസ് ടർമിനലിലെ ഇന്റർനെറ്റ് ഉപയോഗിച്ച് ഈ ഇടപാട് നടത്താനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.റുപേ ക്രെഡിറ്റ് കാർഡ് ഓൺ യുപിഐ ഉൾപ്പെടെയുള്ള വിവിധ അക്കൗണ്ടുകളിൽ ഇത് ലഭ്യമാകും. 5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യുപിഐ പിൻ അടിക്കേണ്ടതില്ല. എന്നാൽ 5,000 രൂപക്ക് മുകളിലുള്ള തുകകൾക്ക് പിഒഎസ് മെഷീനിൽ പിൻ നമ്പർ നൽകേണ്ടതുണ്ട്. 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് ബയോമെട്രിക് ഓതന്റിക്കേഷൻ വഴിയുള്ള യുപിഐ ഇടപാടുകളുടെ ആകെ വ്യാപ്തി 6.29 ബില്യൺ കടന്നിട്ടുണ്ട്.എൻപിസിഐ തയ്യാറാക്കിയ ഫിമി എന്ന സ്മോൾ ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയാണ് മൈയുപിഐ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ ബാങ്കുകളിലെയും ആപ്പുകളിലെയും യുപിഐ ഇടപാടുകളും ഓട്ടോപേ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കാണാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. തട്ടിപ്പ് സംശയിച്ചാൽ ഡെബിറ്റ് ഇടപാടുകൾ നിരസിക്കാൻ ആവശ്യപ്പെടുന്ന സേഫ്റ്റി സ്വിച്ച്, യുപിഐ നമ്പറുകൾ ലിങ്ക് ഒഴിവാക്കാനുള്ള സൗകര്യം, പണം അയക്കുന്ന ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന ഫീച്ചർ എന്നിവയും ഇതിലുണ്ട്. ഇതിനുപുറമെ യോഗ്യമായ ഇടപാടുകളിൽ തത്സമയം ചാർജ്ബാക്ക് പ്രോസസ്സിംഗ് നടപ്പാക്കാനും മുൻകാല ഇടപാടുകൾ വീണ്ടും ചെയ്യാനുള്ള സൗകര്യവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ എഐ അസിസ്റ്റൻസും മൈയുപിഐയിലൂടെ ലഭ്യമാകും.Content Highlights:The Reserve Bank of India has introduced UPI Tap and Pay and the AI-powered MyUPI support platform. Users with NFC smartphones can make UPI payments up to Rs 5,000 without a PIN even without mobile internet. MyUPI offers enhanced fraud protection, AutoPay management, and 24×7 automated support.