വയനാട് കുറിച്യാട് വനത്തില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

Wait 5 sec.

ബത്തേരി| വയനാട് കുറിച്യാട് വനത്തില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കന്നുകാലി മേയ്ക്കുന്നവരാണ് മൃതദേഹഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്ന് ബത്തേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ പരിശോധനക്കായി മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹ ഭാഗങ്ങള്‍ ലഭിച്ച് 30 മീറ്റര്‍ മാറി ബ്ലൗസ്, പാവാട, മേല്‍മുണ്ട് എന്നിവയും ലഭിച്ചു.കഴിഞ്ഞ ജൂലൈ 30ന് വടക്കനാട് പള്ളിവയല്‍ വെള്ളക്കെട്ട് ഉന്നതിയിലെ തങ്കി (80)യെ കാണാതായിരുന്നു. മൃതദേഹം കണ്ട പ്രദേശത്തുനിന്ന് ഉന്നതിയിലേക്ക് രണ്ട് കിലോമീറ്റര്‍ മാത്രമാണുള്ളത്. എന്നാല്‍, മൃതദേഹഭാഗവും വസ്ത്രങ്ങളും തങ്കിയുടെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.തങ്കിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് വനംവകുപ്പിന്റെ സഹകരണത്തോടെ പ്രദേശത്ത് മൂന്ന് ദിവസം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനായി ഡിഎന്‍എ പരിശോധനയടക്കം നടത്തുമെന്ന് പോലീസ് അറിയിച്ചു.Content Highlights: Decomposed body parts of a woman were found in Kurichyad forest in Wayanad by cattle herders. Police completed inquest procedures and shifted the remains to Mananthavady Medical College Hospital for detailed examinations. Authorities suspect a connection to 80-year-old Thanki, missing since July 30, and will conduct DNA tests for confirmation.