തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി എൻ വാസവൻ. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് ഇഡിയെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയതിന്റെ തെളിവാണെന്നും വി എൻ വാസവൻ കുറ്റപ്പെടുത്തി.അന്വേഷണത്തിലൂടെ ഒന്നും കണ്ടെത്താനാവാത്തതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലിന്റെ ഭാഗമായാണ് വിഷയം സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. ഇതിനെതിരെ സിപിഎമ്മും ഇടതുമുന്നണിയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights:CPM leader V N Vasavan termed the ED action against Opposition Leader Pinarayi Vijayan as political vendetta. He accused the central government of using ED as a weapon after courts dismissed the case. Vasavan affirmed that the CPM and LDF will launch strong protests.