ഇടുക്കി| ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. മാങ്കുളം സ്വദേശിയായ ജസ്റ്റിനാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ട ജസ്റ്റിന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജസ്റ്റിന്‍ പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മകനെ ഭയന്ന് മാതാപിതാക്കള്‍ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.എന്നാല്‍ ഇന്ന് രാവിലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ ഉടന്‍തന്നെ മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം പിതാവ് വിഷം കഴിച്ചതായും പോലീസ് സംശയം പ്രകടിപ്പിച്ചു. നിലവില്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.Content Highlights:A tragic murder occurred at Anakulam in Idukki where a father, Joy, killed his son Justin using an iron rod. Police reported that Justin was addicted to drugs and threatened his parents, leading to the fatal clash. Following the incident, Joy allegedly consumed poison and is currently hospitalized.