കോട്ടയം | കരുവന്നൂര്‍ സഹകരണ ബേങ്കുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി) നെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടികളെ പ്രതികളാക്കുന്ന നടപടിയുമായാണ് ഇ ഡി മുന്നോട്ട് പോകുന്നതെന്ന് പിണറായി ആരോപിച്ചു. കോട്ടയം ഇത്തിത്താനം ജനതാ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കരുവന്നൂര്‍ ബേങ്കില്‍ അഴിമതി നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിച്ചു കഴിഞ്ഞതാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇ ഡി വന്നപ്പോള്‍ കേസില്‍പ്പെട്ട ചിലരെ സ്വാധീനിച്ചു. ഇവരെ പിന്നീട് മാപ്പ് സാക്ഷിയാക്കി. പിന്നീട് ഇ ഡിയോ അതിനെ നയിക്കുന്നവരോ മനസില്‍ കാണുന്ന കാര്യങ്ങള്‍ മാപ്പ് സാക്ഷികള്‍ പറയേണ്ട സ്ഥിതിയാണ്. പ്രതികളെ മാപ്പ് സാക്ഷികളാക്കി എഴുതി വാങ്ങുന്ന സ്റ്റേറ്റ്മെന്റുകള്‍ വലിയ തെളിവാണെന്ന് പറഞ്ഞ് സി പി എമ്മിനെ പ്രതിയാക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി വന്നവരൊക്കെ കേസില്‍ പ്രതിയായി. ഇ ഡി രാഷ്ട്രീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നോക്കുകയാണ്. സഹകരണ മേഖലയെ നന്നാക്കാനല്ല, മറിച്ച് തകര്‍ക്കാനാണ് നീക്കം. സഹകരണ മേഖലയില്‍ ഒരുതരത്തിലും അഴിമതിയുണ്ടാകാന്‍ പാടില്ല. ആ പ്രത്യേകത അതേ രീതിയില്‍ നിലനില്‍ക്കണമെന്നും പിണറായി പറഞ്ഞു.Content Highlights:Kerala Chief Minister Pinarayi Vijayan criticized the Enforcement Directorate over its actions in the Karuvannur bank scam. He alleged that the agency is attempting to frame political parties unfairly. The statement highlights growing tensions between the state government and central agencies.