മനാമ: 2025-ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലെ വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനം നേടി. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 33.2 ശതമാനമാണ് ബഹ്‌റൈൻ രേഖപ്പെടുത്തിയ വ്യാപാര മിച്ചം. ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയുടെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ നേട്ടം വ്യക്തമായത്.പട്ടികയിൽ ബഹ്‌റൈന് പിന്നിലായി യു.എ.ഇ (27.8%), ലിബിയ (24.1%), ഖത്തർ (19.5%) എന്നീ രാജ്യങ്ങൾ യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ വലിയ തോതിൽ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ സാധിച്ചതാണ് ബഹ്‌റൈന്റെ ഈ ചരിത്രപരമായ നേട്ടത്തിന് കാരണം. ഇത് രാജ്യത്തിന്റെ ബാഹ്യ സാമ്പത്തിക മേഖലയുടെ കരുത്തും മികച്ച വ്യാപാര ശേഷിയുമാണ് വ്യക്തമാക്കുന്നത്.എണ്ണയിതര മേഖലകളുടെ ശക്തമായ പ്രകടനം, എണ്ണവിലയിലെ വ്യതിയാനങ്ങൾ, പുനർകയറ്റുമതി എന്നിവയാണ് ഈ ഉയർന്ന വ്യാപാര മിച്ചത്തിന് സഹായകരമായ പ്രധാന ഘടകങ്ങൾ.The post ജി.ഡി.പിയിലെ വ്യാപാര മിച്ചത്തിൽ അറബ് ലോകത്ത് ബഹ്‌റൈൻ ഒന്നാമത്; മികച്ച സാമ്പത്തിക മുന്നേറ്റമെന്ന് റിപ്പോർട്ട് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.