മനാമ: ബഹ്‌റൈനിലെ വാണിജ്യ-വ്യാപാര മേഖലയിൽ വ്യാപാരികൾക്കിടയിലുള്ള ആത്മവിശ്വാസം (Business Confidence Index) തുടർർച്ചയായ മൂന്നാം പാദത്തിലും ഉയർന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) വ്യക്തമാക്കുന്നു. 2026-ന്റെ മൂന്നാം പാദത്തിൽ ബിസിനസ് ആത്മവിശ്വാസ സൂചിക 85.39 പോയിന്റിലെത്തി. രണ്ടാം പാദത്തിലെ 85.32 പോയിന്റിൽ നിന്നും ഒന്നാം പാദത്തിലെ 83.08 പോയിന്റിൽ നിന്നുമാണ് ഈ വർദ്ധനവ്.ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ സൂചികയിൽ 2.31 പോയിന്റിന്റെ വളർച്ചയാണുണ്ടായത്. രാജ്യത്തെ സ്വകാര്യ മേഖലയുടെ ഉണർവിനെയും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വളർച്ചയെയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.അതേസമയം, 2026-ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈനിലേക്കുള്ള മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) 1,763.7 കോടി ദീനാറായി (17.637 billion BD) ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപമാണ് ഇതിൽ സിംഹഭാഗവും (1,262 കോടി ദീനാർ).പ്രധാന നിക്ഷേപ രാജ്യങ്ങൾ :കുവൈത്ത്: 617 കോടി ദീനാർ (ഒന്നാം സ്ഥാനം)സൗദി അറേബ്യ: 405 കോടി ദീനാർ (രണ്ടാം സ്ഥാനം)യു.എ.ഇ: 168 കോടി ദീനാർ (മൂന്നാം സ്ഥാനം)ലിബിയ: 132 കോടി ദീനാർ (നാലാം സ്ഥാനം)ഇന്ത്യ: 75.74 കോടി ദീനാർ (അഞ്ചാം സ്ഥാനം)ഖത്തർ, ഒമാൻ, ജപ്പാൻ, തുർക്കി, കേമാൻ ഐലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ബഹ്‌റൈനിൽ വൻതോതിൽ വിദേശ നിക്ഷേപം നടത്തിയ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.The post ബഹ്‌റൈന്റെ ബിസിനസ് ആത്മവിശ്വാസ സൂചികയിൽ റെക്കോർഡ് വളർച്ച; വിദേശ നിക്ഷേപം 1,763 കോടി ദീനാർ കടന്നു, കുവൈത്തും സൗദിയും മുന്നിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.