കോട്ടയം | മാസപ്പടി കേസ് നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കെ മുഖ്യമന്ത്രി വി ഡി സതീശനും എ കെ ബാലനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ബി ജെ പി. എം എല്‍ എ. ബി ബി ഗോപകുമാര്‍. പിണറായിയുടെ വിശ്വസ്തനായ എ കെ ബാലന്‍, അദ്ദേഹത്തിന്റെ ദൂതനായാണോ ഈ കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്താണെന്ന് ജനങ്ങളെ അറിയിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.അഴിമതിയുടെ കാര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും പരസ്പരം സഹകരിക്കുകയാണ്. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വൈമുഖ്യം കാണിക്കുന്നത് എന്തിനാണെന്നും ബി ജെ പി നേതാവ് ചോദിച്ചു. സി എം ആര്‍ എല്ലില്‍ നിന്ന് മറ്റു പലരും വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, ഭീഷണിപ്പെടുത്താനോ വിരട്ടാനോ ആണോ എ കെ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും ഗോപകുമാര്‍ സംശയം പ്രകടിപ്പിച്ചു.മുമ്പ് രമേശ് ചെന്നിത്തലയെ കടകംപള്ളി സുരേന്ദ്രന്‍ കണ്ടത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലാത്തതു പോലെയാണ് ഇപ്പോഴത്തെ സംഭവം. മാസപ്പടി കേസ് ഇല്ലാതാക്കാനാണ് നീക്കമെങ്കില്‍ ബി ജെ പി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബി ബി ഗോപകുമാര്‍ മുന്നറിയിപ്പ് നല്‍കി.Content Highlights:BJP alleged that the recent meeting between V D Satheesan and A K Balan was aimed at sabotaging the Masappadi case. State leadership claimed a secret understanding exists between Congress and CPIM in Kerala. The political controversy has sparked intense debates across the state.