മനില | ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 41 മൃതദേഹങ്ങള്‍ കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. ബുധനാഴ്ച മനിലയില്‍ നിന്ന് പുറപ്പെട്ട് വിനോദസഞ്ചാര കേന്ദ്രമായ കൊറോണിന് അടുത്തെത്തിയപ്പോഴായിരുന്നു അപകടം. 130-ലധികം ആളുകളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്്.ദുരന്തത്തില്‍ 43 പേര്‍ രക്ഷപ്പെടുകയും, പലരും ആശുപത്രികളില്‍ ചികിത്സയിലാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 13 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിലുണ്ടായിരുന്ന കടുത്ത ചൂടും വിഷപ്പുകയും കാരണം വെള്ളിയാഴ്ച വരെ ബോട്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.2002-ല്‍ നിര്‍മ്മിച്ച എം/വി ജൂണ്‍ ആസ്റ്റര്‍ എന്ന യാത്രാബോട്ടിന് എല്ലാ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നുവെന്നും മാര്‍ച്ചില്‍ പരിശോധന കഴിഞ്ഞതാണെന്നും അധികൃതര്‍ അറിയിച്ചു.എങ്കിലും ബോട്ടിലെ കാര്‍ഗോ ലോഡിംഗ്, യാത്രാ വിവരപ്പട്ടികയിലെ പൊരുത്തക്കേടുകള്‍, ജീവനക്കാരുടെ അടിയന്തര പ്രതികരണ രീതികള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡി എന്‍ എ പരിശോധന നടത്തുമെന്ന് കൊറോണ്‍ ടൂറിസം ഉദ്യോഗസ്ഥ പറഞ്ഞു.Content Highlights: The death toll in the Philippines passenger boat fire has risen to 76 after the Coast Guard recovered 41 more bodies from M/V June Aster. The vessel caught fire near Coron while carrying over 130 people. Search operations continue for 13 missing passengers while investigations are underway.