ഓപ്പറേഷന്‍ തണ്ടര്‍; 216 എടിഎം കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍

Wait 5 sec.

പാലക്കാട് |  ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വാളയാര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയില്‍. ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് 216 എടിഎം/ ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി എക്‌സൈസിന്റെ വലയിലായത്.ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ ഒഡേതര രവി ഭീമയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളെല്ലാം മറ്റുള്ളവരുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. രാജ്യന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. പ്രതിയെയും പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പോലീസിന് കൈമാറി.വാളയാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിആര്‍ മുകേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന#Walayar #OperationThunder #PalakkadNews #CyberCrime #FinancialFraud #ExciseRaid #KeralaNews #CrimeNews #SirajNews #SirajLiveContent Highlights: Walayar Excise officers arrested a Gujarat native during Operation Thunder for carrying 216 unauthorized credit and ATM cards. The suspect was traveling on a bus from Hyderabad to Ernakulam when intercepted. Officials suspect a major international financial fraud link and transferred him to police.