നമ്മൾ ചുറ്റുപാടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ചെറു കണികകളായി നമ്മളിലേക്ക് തന്നെ തിരികെയെത്തുന്നു. പരിസരങ്ങളിൽ പഴകിപ്പൊടിഞ്ഞ് ചെറിയ കണികകളായി വിഘടിക്കുന്ന പ്ലാസ്റ്റിക്  വെള്ളം, വായു, ഭക്ഷ്യ ശൃംഖല എന്നിവയിലൂടെ സഞ്ചരിച്ചാണ്  ഒടുവിൽ നമ്മളിലേക്കെത്തുന്നത്. എന്നാൽ അവ വലിച്ചെറിയുമ്പോൾ  മാത്രമല്ല ധൂളികൾ ഉണ്ടാകുന്നത്. വേറെ ഒരുപാട് അവസരങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്. ഉദാഹരണമായി കുപ്പിവെള്ളത്തിൻറെ അടപ്പ് തുറക്കുമ്പോഴും അടക്കുമ്പോഴും ചെറുധൂളികൾ പ്രസരിക്കുന്നുണ്ട്, കുറെയൊക്കെ വെള്ളത്തിലൂടെ നമ്മുടെ ഉള്ളിലേക്കും.  ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഇന്ന് നമുക്ക് ഒഴിവാക്കാനാവാത്ത വസ്തുവായി മാറിയിരിക്കുന്നു. ഭക്ഷണപ്പാക്കറ്റുകൾ, […]Source