തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം തോന്നയ്ക്കലില്‍ കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താന്നയ്ക്കല്‍ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദില്‍ഷാന്ത് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. വിദ്യാര്‍ഥി ബസ് കാത്ത് നില്‍ക്കവെയായിരുന്നു ആക്രമണംസായിഗ്രാം കോളജിലെ ബിരുദ വിദ്യാര്‍ഥി വിഘ്‌നേഷിനാണ് വെട്ടേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേര്‍ വിഘ്‌നേഷിന്റെ തലയില്‍ അടക്കം വെട്ടുന്നത് വീഡിയോയില്‍ കാണാം.തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വിഘ്‌നേഷിനെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രണത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.Content Highlights: A degree student named Vighnesh was brutally hacked while waiting for a bus in Thonnakkal, Thiruvananthapuram. Two locals, Shobhit and Dilshath, were taken into police custody following the attack. The injured student was rushed to the hospital, while police investigate the motive.