സൈനിക കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കളവു പോയ സംഭവം; സേനയില്‍ നിന്ന് പുറത്താക്കിയ ഹവില്‍ദാര്‍ പിടിയില്‍

Wait 5 sec.

ന്യൂഡല്‍ഹി | ഹൈദരാബാദിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കളവു പോയ സംഭവത്തില്‍ അടുത്തിടെ സേനയില്‍ നിന്ന് പുറത്താക്കിയ ഹവില്‍ദാര്‍ പിടിയില്‍. സെക്കന്തരാബാദിലെ മദ്രാസ് റെജിമെന്റിന്റെ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ മാസം 31 ന് ആയുധങ്ങള്‍ കളവു പോയ സംഭവത്തിലാണ് പുറത്താക്കിയ ഹവില്‍ദാര്‍ ഉപ്പുത്തൊല്ല മല്ലേഷ് പിടിയിലായത്.രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ മോഷണം പോയ ആയുധങ്ങളെല്ലാം കണ്ടെടുത്തതായി തെലങ്കാന പോലീസ് അറിയിച്ചു. നാല് എകെ 203 റൈഫിളുകള്‍, ആറ് 9 എംഎം പിസ്റ്റളുകള്‍, ഒരു ഇന്‍സാസ് റൈഫിള്‍, നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, തിരകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്.സൈനിക കേന്ദ്രങ്ങളുമായി അടുത്തു പരിചയമുള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയത്തിലായിരുന്നു അന്വേഷണ സംഘം. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മല്ലേഷിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡിജിറ്റല്‍ റെക്കോര്‍ഡുകളെല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച ആയുധങ്ങള്‍ ദൂരെയുള്ള ഗ്രാമത്തില്‍ ഒരു ക്ഷേത്രത്തിന് സമീപത്താണ് ഒളിപ്പിച്ചിരുന്നത്.സേനയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയതില്‍ ഇയാള്‍ക്ക് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരോട് വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയുധങ്ങള്‍ ഏതെങ്കിലും വിധ്വംസക ശക്തികള്‍ക്ക് വേണ്ടിയാണോ കടത്തിയതെന്നത് അടക്കം പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.കവര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഹൈദരാബാദിലെ ബൊല്ലാരാം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ആളെയും ആയുധങ്ങളും പിടിച്ചെടുത്തത്.Content Highlights:A former havildar was arrested for stealing weapons from the Madras Regiment center in Secunderabad. Telangana police recovered all stolen arms including four AK-203 rifles, six 9mm pistols, and ammunition hidden near a distant village temple. The theft was fueled by personal grudge