ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് സമാപിക്കും. രണ്ടാം ദിവസമായ ഇന്ന് ബ്രിക്‌സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപണ്‍ സെഷന്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ രാഷ്ട്രത്തലവന്‍മാര്‍ വിവിധ ആഗോള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലുണ്ട്അതേ സമയം, വിരുദ്ധ ചേരികളിലെ അംഗരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തി സംയുക്ത പ്രസ്താവന ഇറക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇന്ത്യയും ചൈനയും അഭ്യര്‍ത്ഥിച്ചു. ഇന്ത്യ,റഷ്യ, ചൈന,എന്നീ രാജ്യങ്ങളെ ഒരേ വേദിയിലിരുത്താനായി. പശ്ചിമേഷന്‍ സംഘര്‍ഷത്തില്‍ രണ്ട് ചേരികളിലായി നില്‍ക്കുന്ന ഇറാനും യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള ഭിന്നത പരിഹരിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത് അംഗ രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ധാരണയ്ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ഇത് ആഗോള തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ശക്തി തുറന്നുകാട്ടുന്നുണ്ട്#BRICSSummit #Delhi #India #GlobalDiplomacy #NarendraModi #SirajLiveContent Highlights: The BRICS Summit in Delhi concludes today with an open session featuring member and partner nations. World leaders including Xi Jinping and Vladimir Putin discuss global economics, peace, and multilateral cooperation. India achieved a major diplomatic milestone by uniting opposing nations for a joint statement.