അഭിമന്യു കൊലക്കേസ്: വിചാരണ അടച്ചിട്ട മുറിയില്‍ വേണമെന്ന ആവശ്യവുമായി പ്രതികള്‍

Wait 5 sec.

കൊച്ചി | എസ് എഫ് ഐ നേതാവ് അഭിമന്യു കൊലക്കേസ് വിചാരണ അടച്ചിട്ട മുറിയില്‍ വേണമെന്ന ആവശ്യവുമായി പ്രതികള്‍. ഭാവി മുന്‍നിര്‍ത്തി തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷിച്ചു.വിചാരണ പരസ്യമാക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കോടതി പരിസരത്ത് തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നുണ്ട്.പ്രതികളുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.2018-ല്‍ മഹാരാജാസ് കോളജ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തിലെ 16 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. Content Highlights:The 16 accused in the 2018 SFI leader Abhimanyu murder case at Maharaja’s College requested an in-camera trial at the Ernakulam Principal Sessions Court. They urged the court to restrict media coverage to protect their future. The court is scheduled to consider their plea today.