കണ്ണൂര്‍ | കണ്ണൂര്‍ നഗരത്തിലെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപത്തി ഒന്നേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതി. തയ്യില്‍ കുറുംബക്കാവിനു സമീപത്തെ ടി പ്രസന്നയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.ഈ മാസം ഏഴിന് വൈകുന്നേരം ആറുമണിക്കും പത്തൊമ്പതിന് വൈകുന്നേരം ആറരയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍വാതിലോ ജനലോ വഴി അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അഞ്ച് പവന്റെ ഒരു മാല, നാല് പവന്റെ വള, രണ്ടര പവന്റെ വള, രണ്ട് പവന്റെ ചെയിന്‍, ഒരു പവന്റെ മോതിരം, മൂന്നര പവന്റെ നെക്ളേസ്, ഒന്നര പവന്റെ നെക്ളേസ്, ഒന്നേമുക്കാല്‍ പവന്റെ നെക്ളേസ് എന്നിവയുള്‍പ്പെടെ ആകെ ഇരുപത്തി ഒന്നേകാല്‍ പവന്‍ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്ഏകദേശം 24 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറുന്നു. കണ്ണൂര്‍ സിറ്റി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണ വിഭാഗവും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.Content Highlights: A major burglary occurred at a locked house near Thayyil Kurumbakkavu in Kannur city. A total of 21.25 sovereigns of gold jewelry worth around Rs 24 lakh were stolen from a bedroom almirah. Kannur City Police registered a case and initiated a probe with forensics and fingerprint experts.