പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

Wait 5 sec.

ന്യൂഡല്‍ഹി  | കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്ന ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡല്‍ഹിയിലെ കോടതി തിങ്കളാഴ്ച റദ്ദാക്കി.2025 സെപ്റ്റംബറിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവ് വ്യക്തമായ കാരണങ്ങളില്ലാത്തതും യുക്തിസഹമല്ലാത്തതുമാണെന്ന് ദ്വാരക കോടതി സ്‌പെഷല്‍ ഡജ്ജി വിശാല്‍ ഗോഗ്നെ വിശേഷിപ്പിച്ചു. കൂടാതെ ഈ വിഷയം മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ച അദ്ദേഹം, കക്ഷികളുടെ വാദങ്ങള്‍ കേട്ട് അന്വേഷണം നടത്തിയ ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കി.സോണിയ ഗാന്ധിയുടെ പേര് 1980-ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാരോപിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനു മൂന്ന് വര്‍ഷത്തിന് ശേഷമാണ് അവര്‍ ഇന്ത്യന്‍ പൗരത്വം നേടിയത്.അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് കേസിലെ പരാതിക്കാരന്‍. മുതിര്‍ന്ന അഭിഭാഷകന്‍ പവന്‍ നാരംഗ് അദ്ദേഹത്തിനായി കോടതിയില്‍ ഹാജരായി.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മജിസ്ട്രേറ്റിനെ അനുവദിക്കുന്ന ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിതയുടെ 175(4)ാം വകുപ്പ് പ്രകാരമാണ് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.ഒരു വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മാത്രം നിക്ഷിപ്തമാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ വിഷയത്തെ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നായി മാറ്റാന്‍ ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.ആവശ്യമായ വിശദാംശങ്ങളില്ലാത്ത് അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നതെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.അതേ സമയം , 1983 ഏപ്രിലിലാണ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് നാരംഗ് വാദിച്ചു.‘1980-ല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ടറായി അവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് 1982-ല്‍ അത് നീക്കം ചെയ്യപ്പെട്ടു. യോഗ്യതാ തീയതി 1983 ജനുവരി ഒന്ന് ആയതോടെ 1983-ല്‍ പേര് വീണ്ടും പട്ടികയില്‍ ഇടംപിടിച്ചവെന്നും നാരംഗ് കോടതിയില്‍ വാദിച്ചിരുന്നു.Content Highlights: A Delhi court has set aside a magisterial order that dismissed a petition seeking an FIR against Congress leader Sonia Gandhi over voter list inclusion prior to gaining Indian citizenship. Special Judge Vishal Gogne remanded the case back to the magistrate to pass a fresh, reasoned order after proper inquiry. The revision petition was originally filed by advocate Vikas Tripathi alleging forgery in the 1980 electoral roll.