നാളെ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള്‍ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക

Wait 5 sec.

കൊച്ചി | നാളെ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള്‍ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. 25-ന് ഗുരുവായൂരില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, 25-ന് മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് , 25-ന് എം ജി ആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എ സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ഇന്ന് ടാറ്റാനഗര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് (18189) ആലുവയില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.എറണാകുളം യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം. എഗ്മോര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ക്കു പകരം കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു. മാവേലി എക്‌സ്പ്രസ് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ക്കു പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിര്‍ത്തുന്നതാണ്.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എ സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നിര്‍ത്തുന്നതാണ്. Content Highlights:Southern Railway announced the diversion of three trains via Kottayam due to track maintenance at Ernakulam yard. Egmore, Maveli, and AC Superfast express trains will skip Alappuzha stops. Additionally, the Tatanagar-Ernakulam Express will terminate service early at Aluva.