കോഴിക്കോട് | ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫുട്ബോള്‍ താരം മരിച്ചു. കാലിക്കറ്റ് എഫ്സി താരവും തൃശൂര്‍ സ്വദേശിയുമാ റിജോണ്‍ ജോസ് ആണ് മരിച്ചത്. ഞായറാ്ച രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപമായിരുന്നു അപകടം.റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ് സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിലെത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.Content Highlights: Calicut FC footballer Rijon Jose died in a tragic bike collision near Christian College in Kozhikode. Teammate Gani Ahmed sustained severe injuries when their motorcycle collided with another speeding bike. Both players were rushed to the hospital immediately, but Rijon Jose could not be saved