മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കുറ്റപത്രത്തിലെ പിശക് അന്വേഷിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

Wait 5 sec.

പത്തനംതിട്ട | മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണമാണെന്നും ഇതില്‍ മുന്‍ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍. കുറ്റപത്രം കോടതി തള്ളിയ സംഭവത്തില്‍ നിജസ്ഥിതി പരിശോധിച്ചു വരികയാണ്. കുറ്റപത്രത്തിലെ പിശക് ബോധപൂര്‍വമായിരുന്നോ എന്ന് അന്വേഷിക്കും.കേസില്‍ വനംമന്ത്രി നിലപാട് മാറ്റിപ്പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ ഷിബു ബേബി ജോണ്‍ പറഞ്ഞു. വിഷയത്തില്‍ വനം മേധാവി രാജേഷ് രവീന്ദ്രനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 108 ഈട്ടി മരങ്ങള്‍ മുറിച്ചത് വനം വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഒമ്പത് മരങ്ങള്‍ മുറിച്ചുമാറ്റിയത് പട്ടയഭൂമിയില്‍ നിന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ വന്‍ തുക വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ ഉള്‍പ്പെടെ മുറിച്ചുകടത്തിയത് ഒട്ടും ശരിയല്ല. കേസിനാസ്പദമായ വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. കേസിലെ ബാക്കി കുറ്റപത്രങ്ങള്‍ ഉടന്‍ നല്‍കും.മുട്ടില്‍ മരം മുറി കേസ് പൊളിഞ്ഞെന്ന ആരോപണം വസ്തുതാപരമല്ല. വന്‍ വില വരുന്ന ഈട്ടിമരങ്ങള്‍ ഉള്‍പ്പെടെ ആണ് മുറിച്ചു മാറ്റിയത്. ഇങ്ങനെ ചിലര്‍ കൊള്ള നടത്തിയതുകൊണ്ട് യഥാര്‍ഥ കര്‍ഷകനാണ് ദുരിതത്തിലായത്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനെന്ന പേരില്‍ പുറത്തിറക്കിയ ഉത്തരവിന്റെ പേരില്‍ വ്യാപകമായാണ് ഏറെ പഴക്കമുള്ള വിലപിടിപ്പുള്ള മരങ്ങള്‍ മുറിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ മുന്‍ ചീഫ് സെക്രട്ടറി എ ജയതിലക് പുറത്തിറക്കിയ ഉത്തരവും അനന്തര നടപടികളും പരിശോധിക്കേണ്ടതുണ്ട്. വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണവും സാഹചര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും വനംമന്ത്രി പറഞ്ഞു.വനംവകുപ്പ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മരം മുറിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിലും കുറ്റപത്രത്തിലും സംഭവിച്ച വീഴ്ചകളും അലംഭാവവും പരിശോധിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍, കേസ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.പരിസ്ഥിതിലോല മേഖലയില്‍ ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആറ് കരട് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ചിലര്‍ക്ക് ആശങ്കയില്ലായിരുന്നു. ഇപ്പോള്‍ പുതുതായി ആശങ്കയുണ്ടായതിന്റെ കാരണമെന്താണെന്ന് മനസിലാകുന്നില്ല. ജനവാസമേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ പഠന റിപോര്‍ട്ട് സംസ്ഥാനം നേരത്തെ തന്നെ നല്‍കിയിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയുള്ള പുതിയ റിപോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.മന്ത്രിമാരുടെ വിദേശയാത്രയില്‍ ഒരു തെറ്റുമില്ലെന്നും രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാനും പോകുമെന്നും എന്തിനാണിതൊക്കെ വിവാദമാക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.Content Highlights:The Muttil tree felling scam is one of the largest financial frauds Kerala has witnessed, stated Minister Shibu Baby John. He addressed concerns regarding errors found in the official chargesheet of the case. The minister assured a full investigation into the lapses to hold those responsible accountable.