കോഴിക്കോട്| നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദിൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ഡോ. ഫാരിസ്, എസ് എസ് എഫ് കാമ്പസ് പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയനും മാതൃക വിദ്യാർത്ഥിയുമാണ്.എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കാമ്പസ് സിൻഡിക്കേറ്റ് മുൻ അംഗവുംനിലവിൽ എസ് എസ് എഫ് ഫറോക്ക് സെക്ടർ സെക്രട്ടറിയുമാണ്. സാമൂഹിക, വിദ്യാഭ്യാസ പ്രർത്തനങ്ങളിൽ സജീവത പുലർത്തുമ്പോൾ തന്നെ പഠന മികവിൽ നേട്ടങ്ങൾ കൈവരിച്ച് മാതൃക തീർത്ത ഡോ. ഫാരിസിന് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി.എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, ജന സെക്രട്ടറി ഡോ. അബൂബക്കർ, ഫിനാൻസ് സെക്രട്ടറി അനസ് അമാനി എന്നിവർ അനുമോദിച്ചു. സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശി കൊളത്തിൽ അഹമ്മദ് കോയ, മരുതിൽ ഖദീജ എന്നിവരാണ് ഫാരിസിന്റെ മാതാപിതാക്കൾ.Content Highlights:Dr. Faris Ahmed from Faroke secured All India 100th rank in the NEET PG exam. An active SSF leader and Manjeri Medical College alumnus, he excelled in studies and community service. SSF state leaders congratulated him and presented an award for his achievement.