കൊല്ലം| സ്‌കൂളിലെ ജീവനക്കാരന്‍ ഒമ്പതാം ക്ലാസുകാരനെ എച്ചില്‍ കൈകൊണ്ട് മുഖത്തടിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. കൊല്ലം കുറ്റിക്കാട് സി പി എച്ച് എസ് എസിലെ സ്വീപ്പര്‍ രജീഷിനെതിരെയാണ് കേസ്.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കടക്കല്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കാറ്റടിച്ച് ക്ലാസിലെ ജനല്‍ അടഞ്ഞതിനെ തുടര്‍ന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ രജീഷ് മര്‍ദിച്ചുവെന്നായിരുന്നു.സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ഥിയുടെ കുടുംബം ആദ്യം പിന്‍വലിച്ചിരുന്നു.Content Highlights:Kadakkal police registered a case against Rajeesh, a sweeper at CP HSS Kuttikkad in Kollam, for allegedly slapping a ninth-grade student. The incident occurred after a classroom window slammed shut. The family filed a complaint after the school administration failed to take action.