അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍കോടതി നിര്‍ദേശം

Wait 5 sec.

കൊച്ചി| സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ പോലീസ് കേസെടുക്കാതിരുന്നതോടെ അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് നീങ്ങി. സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.Content Highlights:Ernakulam Magistrate Court ordered police to register a case against actress Lakshmi Priya following a defamation complaint by Ansiba Hassan. Ansiba alleged that Lakshmi Priya insulted her womanhood and made defamatory remarks on social media. The action follows a High Court direction.