4K മികവിൽ ‘തേന്മാവിൻ കൊമ്പത്ത്’; മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒക്ടോബർ 1ന് റീ-റിലീസ്

Wait 5 sec.

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ എവർഗ്രീൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ ദൃശ്യ-ശബ്ദ മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. 4K ദൃശ്യ മികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലും പുനഃസംവിധാനം ചെയ്ത ചിത്രം 2026 ഒക്ടോബർ 1ന് ആഗോളതലത്തിൽ റീ-റിലീസ് ചെയ്യും. മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്.പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാതാവ് എൻ. ഗോപാലകൃഷ്ണനാണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർക്കൊപ്പം സോണിയ അവതരിപ്പിച്ച ‘കുയിലി’ എന്ന കഥാപാത്രവും മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ ശ്രദ്ധേയ കഥാപാത്രങ്ങളും വീണ്ടും ബിഗ് സ്ക്രീനിലെത്തും.ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം കെ.വി. ആനന്ദിനും കലാസംവിധാനത്തിനുള്ള ദേശീയ പുരസ്കാരം സാബു സിറിലിനും നേടിക്കൊടുത്ത ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’. അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.ബേണി–ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും എസ്.പി. വെങ്കടേഷിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ജനപ്രീതിയിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ആധുനിക സാങ്കേതിക മികവോടെ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ പഴയ തലമുറയ്ക്ക് ഗൃഹാതുരത്വവും പുതിയ തലമുറയ്ക്ക് പുതുമയാർന്ന ദൃശ്യാനുഭവവും സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.The post 4K മികവിൽ ‘തേന്മാവിൻ കൊമ്പത്ത്’; മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒക്ടോബർ 1ന് റീ-റിലീസ് appeared first on ഇവാർത്ത | Evartha.