മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികളുടെ സർഗ്ഗാത്മകവും സാംസ്കാരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാത്തലിക് അസോസിയേഷൻ വർഷം തോറും സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മാമാങ്കം “കെ.സി.എ-ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്‌കാൻ 2026” ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യവാരം വരെ വിവിധ ഘട്ടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രശസ്തമായ ഈ സാംസ്കാരിക കലോത്സവത്തിന്റെ 26-ാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. ബഹ്‌റൈനിൽ താമസക്കാരായ മുഴുവൻ ഇന്ത്യൻ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.വിപുലമായ സംഘാടക സമിതി രൂപീകരിച്ചുപരിപാടിയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനായി ലിയോ ജോസഫ് ചെയർമാനായും, സിമി ലിയോ ചീഫ് കോർഡിനേറ്ററായും, ജോഷി വിതയത്തിൽ വൈസ് ചെയർമാനായും, സിമി അശോക്, പ്രെറ്റി റോയ് എന്നിവർ വൈസ് ചെയർപേഴ്‌സൺമാരായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അറിയിച്ചു.വിവിധ ഉപസമിതികളുടെ പ്രവർത്തനങ്ങൾക്ക് ഷൈനി നിത്യൻ, ബാബു തങ്കളത്തിൽ, ജോബി ജോർജ്ജ്, നിക്സൺ വർഗീസ്, നിത്യൻ തോമസ്, ജോയൽ ജോസ്, സണ്ണി ആയിരൂർ, ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, അശോക് മാത്യു, ജിൻസ് ജോസഫ്, ജിതിൻ ജോസ്, ബാബു വർഗീസ്, എൽമി വിൻസെന്റ്, മരിയ ജിബി, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.സംഘാടക സമിതിക്ക് മാർഗനിർദേശങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നതിനായി സേവി മാത്തുണ്ണി, വർഗീസ് ജോസഫ്, റോയ് സി. ആന്റണി, അരുൾദാസ് തോമസ് എന്നിവരടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. മുൻകാല പതിപ്പുകൾക്ക് ലഭിച്ച ആവേശകരമായ പ്രതികരണത്തിന് കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി രക്ഷിതാക്കൾക്കും പ്രവാസി സമൂഹത്തിനും നന്ദി രേഖപ്പെടുത്തി.മത്സരങ്ങളും പ്രായപരിധിയുംസെപ്റ്റംബർ 17-ന് ആരംഭിച്ച ഓൺലൈൻ രജിസ്‌ട്രേഷൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 08 ആണ്. മത്സരങ്ങൾ ഒക്ടോബർ 20-ന് ആരംഭിച്ച് ഡിസംബർ ആദ്യവാരം വരെ നീണ്ടുനിൽക്കും. 2008 ഒക്ടോബർ 1-നും 2021 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ച ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികൾക്കാണ് പങ്കെടുക്കാൻ അർഹതയുള്ളത്. കുട്ടികളെ അഞ്ച് പ്രായപരിധി വിഭാഗങ്ങളായി (ഗ്രൂപ്പ് 1 മുതൽ 5 വരെ) തിരിച്ച് 180-ലധികം വ്യക്തിഗത ഇനങ്ങളിലും നിരവധി ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരങ്ങൾ നടത്തുന്നത്.ഒരു കുട്ടിക്ക് പരമാവധി 12 വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. എന്നാൽ ഗ്രൂപ്പ് ഇനങ്ങളിൽ എത്ര എണ്ണത്തിൽ വേണമെങ്കിലും പങ്കെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികസനവും കൂട്ടായ്മയും വളർത്തുന്നതിന് ടീം അധിഷ്ഠിത മത്സരങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.പുരസ്കാരങ്ങളും ബഹുമതികളുംകലാതിലകം, കലാപ്രതിഭ പട്ടങ്ങൾ കൂടാതെ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, കെ.സി.എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യരത്ന, സംഗീത രത്ന, കലാരത്ന, സാഹിത്യരത്ന പുരസ്കാരങ്ങൾ എന്നിവയും വിജയികളെ കാത്തിരിക്കുന്നു. ബഹുമുഖ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ നിശ്ചയിക്കുന്നത്. കൂടാതെ മികച്ച ഡാൻസ്, മ്യൂസിക് അധ്യാപകർക്കും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും 1, 2, 3 സ്ഥാനക്കാർക്ക് ട്രോഫികളും നൽകും.രജിസ്ട്രേഷനും ഫീസുംമത്സര മാനദണ്ഡങ്ങൾ www.kcabah.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങൾക്ക് 2 ദിനാറും, അംഗങ്ങളല്ലാത്തവർക്ക് 3 ദിനാറുമാണ് പ്രവേശന ഫീസ്. ഡാൻസ് ഇനങ്ങൾക്കായി യഥാക്രമം 3 ദിനാറും 4 ദിനാറുമായിരിക്കും. ടീം ഇനങ്ങൾക്ക് കെ.സി.എ അംഗങ്ങൾക്ക് 5 ദിനാറും മറ്റുള്ളവർക്ക് 10 ദിനാറുമാണ് ഫീസ്.കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ഭാരവാഹികളായ ലിയോ ജോസഫ് (39207951), സിമി ലിയോ (36268208), ജോഷി വിതയത്തിൽ (37373466), സിമി അശോക് (39042017), പ്രെറ്റി റോയ് (39838514) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.The post കെ.സി.എ-ബി.എഫ്.സി ‘ദി ഇന്ത്യൻ ടാലന്റ് സ്‌കാൻ 2026’: രജിസ്‌ട്രേഷൻ ആരംഭിച്ചു; മത്സരങ്ങൾ ഒക്ടോബർ 20 മുതൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.