വടകര എംഡിഎംഎ കേസ്; നാലാം പ്രതി വി പി നീഷ്മക്ക് ജാമ്യം

Wait 5 sec.

കോഴിക്കോട്  | അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മേപ്പയ്യൂര്‍ സ്വദേശി വി പി നീഷ്മക്കാണ് ജാമ്യം ലഭിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്നു നീഷ്മ.അതേ സമയം കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഗുരുതര പരുക്കേറ്റ കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കീര്‍ത്തനയുടെ പങ്കാളി പേരാമ്പ്ര സ്വദേശി ജിനീഷിനെ പോലീസ് പിടികൂടി. ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു ആക്രമണം.Content Highlights: The court granted bail to fourth accused V P Neeshma, a teacher at Perambra BRC, in the Vadakara MDMA case. Meanwhile, second accused Keerthana, who was previously released on bail, was critically stabbed near the police station. Police arrested her partner Jineesh in connection with the violent assault.