ബഹ്‌റൈൻ പ്രവാസികൾക്കായി മാപ്പിളപ്പാട്ട് മത്സരം; പി.സി.ഡബ്ല്യു.എഫ് എൻട്രികൾ ക്ഷണിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി ഗായകർക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്റർ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിൽ താമസക്കാരായ 18 വയസ്സ് പൂർത്തിയായ പ്രവാസികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.മത്സരത്തിന്റെ ആദ്യഘട്ടമായി ഓൺലൈൻ ഓഡിഷൻ റൗണ്ടാണ് സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികൾ മാപ്പിളപ്പാട്ടുകൾ മാത്രം ആലാപനം ചെയ്തുള്ള 2 മുതൽ 4 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ എൻട്രികളാണ് സമർപ്പിക്കേണ്ടത്. കരോക്കെയോ മറ്റ് സംഗീത സഹായങ്ങളോ മ്യൂസിക് എഡിറ്റിംഗ് ആപ്പുകളോ ഉപയോഗിക്കാതെ വേണം വീഡിയോകൾ ചിത്രീകരിക്കാൻ. ഇത്തരത്തിൽ എഡിറ്റ് ചെയ്യാത്ത വീഡിയോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.നിബന്ധനകളും വിവരങ്ങളും:എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10.ആവശ്യമായ വിവരങ്ങൾ: വീഡിയോ എൻട്രിയോടൊപ്പം മത്സരാർത്ഥിയുടെ പേര്, ബഹ്‌റൈനിലെ താമസസ്ഥലം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ നിർബന്ധമായും ചേർക്കണം.നിബന്ധന: ഒരു മത്സരാർത്ഥിക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കൂ.ഓഡിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 മത്സരാർത്ഥികളാണ് ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടുക.കൂടുതൽ വിവരങ്ങൾക്കും വീഡിയോ എൻട്രികൾ സമർപ്പിക്കുന്നതിനുമായി പി.സി.ഡബ്ല്യു.എഫ് കലാവേദി കൺവീനർ നസീർ പൊന്നാനിയുമായി 38453466 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.The post ബഹ്‌റൈൻ പ്രവാസികൾക്കായി മാപ്പിളപ്പാട്ട് മത്സരം; പി.സി.ഡബ്ല്യു.എഫ് എൻട്രികൾ ക്ഷണിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.