സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഇഡി വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിഇഎയുടെ പൊതുഗതാഗത സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ടി.പി. രാമകൃഷ്ണൻ.ലാവലിൻ കേസ് മുതൽ ഇത്തരം വേട്ടയാടലുകൾ കണ്ടുവരുന്നതാണെന്നും പിണറായി വിജയൻ ‘സൂര്യതേജസ്’ ആയി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ എന്നിവർക്ക് എതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.കോൺഗ്രസ് ബിജെപി പറയുന്നത് കേട്ട് മുന്നോട്ടുപോകുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് ടി.പി. രാമകൃഷ്ണൻ ആരോപിച്ചത്. ഇഡി നീക്കത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കി. കള്ളക്കേസുകൾ ചുമത്തി സിപിഐഎം നേതാക്കളെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്നും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആസൂത്രിത നീക്കങ്ങൾ നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.The post സിഎംആർഎൽ കേസ്: ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ appeared first on ഇവാർത്ത | Evartha.