അത്യന്താധുനിക എ ഐ ഫീച്ചറുകളോടെ ഗൂഗിളിന്റെ പുതിയ ലാപ്ടോപ്പുകൾ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

Wait 5 sec.

കാലിഫോർണിയ | ഗൂഗിളും ക്വാൽകോമും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ പുതിയ ലാപ്ടോപ്പ് ശ്രേണിയായ ഗൂഗിൾബുക്ക് (Googlebook AI Laptops) പുറത്തിറക്കി. ഒക്ടോബർ 4 ന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി അഞ്ച് മോഡലുകളുടെ പ്രീ ഓർഡർ ആരംഭിച്ചു. ഗൂഗിളിന്റെ ജെമിനി എ ഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പുകൾ ഡെൽ, എച്ച് പി, ലെനൊവൊ, എയ്സർ, അസൂസ് എന്നീ പ്രമുഖ ബ്രാൻഡുകളാണ് നിർമ്മിക്കുന്നത്. 899 യു എസ് ഡോളർ (ഏകദേശം 85,900 ഇന്ത്യൻ രൂപ) മുതൽ 1,299 ഡോളർ വരെയാണ് വില വരുന്നത്.ക്രോം ഒ എസ്, ആൻഡ്രോയിഡ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാണ് ഗൂഗിൾബുക്ക് പ്രവർത്തിക്കുന്നത്. നേറ്റീവ് ആൻഡ്രോയിഡ് ആപ്പ് സപ്പോർട്ട്, ആൻഡ്രോയിഡ് ഫോണുകളുമായുള്ള കണക്റ്റിവിറ്റി എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഉപകരണത്തിൽ തന്നെ പ്രവർത്തിക്കുന്ന ഓൺ ഡിവൈസ് എ ഐ ഫീച്ചറുകൾക്കായി സെക്കൻഡിൽ 45 ട്രില്യൺ ഓപ്പറേഷൻസ് വരെ വേഗതയുള്ള ന്യൂറൽ പ്രൊസസിംഗ് യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.ഡെൽ എക്സ് പി എസ് ഗൂഗിൾബുക്ക്, എച്ച് പി ഗൂഗിൾബുക്ക് 14 എന്നിവയിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ എക്സ് എലൈറ്റ് (Snapdragon X Elite) ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12 കോർ ഓറിയോൺ സി പി യു, വൈ ഫൈ 7, ബ്ലൂടൂത്ത് 5.4, ഒരേസമയം മൂന്ന് 4K ഡിസ്‌പ്ലേകൾ ബന്ധിപ്പിക്കാനുള്ള ശേഷി എന്നിവ ഇതിലുണ്ട്. എയ്സർ, അസൂസ് മോഡലുകളിലും ലെനൊവൊ ഗൂഗിൾബുക്ക് 15 ലും ഇന്റൽ കോർ അൾട്രാ സീരീസ് 3 (പാന്തർ ലേക്ക്) പ്രൊസസറാണ് നൽകിയിരിക്കുന്നത്.എല്ലാ മോഡലുകളിലും ഒ എൽ ഇ ഡി ടച്ച്‌സ്‌ക്രീൻ, ഡാൾബി അറ്റ്‌മോസ് ഓഡിയോ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയുണ്ട്. കൂടാതെ പവർ സ്റ്റാറ്റസ്, ബാറ്ററി വിവരങ്ങൾ, ജെമിനി ഇന്ററാക്ഷനുകൾ എന്നിവ അറിയിക്കുന്നതിനായി ഗ്ലോബാർ (Glowbar) എന്ന എൽ ഇ ഡി ലൈറ്റ് സ്ട്രിപ്പും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോൺ ആപ്പുകൾ ലാപ്ടോപ്പിലേക്ക് മിറർ ചെയ്യുന്ന കാസ്റ്റ് മൈ ആപ്പ്സ്, കഴ്സർ ചലിപ്പിച്ച് ജെമിനി സജീവമാക്കുന്ന മാജിക് പോയിന്റർ എന്നീ സോഫ്റ്റ്‌വെയർ ഫീച്ചറുകളും ഇതിലുണ്ട്.ഗൂഗിൾബുക്കുകൾക്കായി മീഡിയടെക് ദിമെൻസിറ്റി സി എക്സ് സി10 മാക്സ് (Dimensity CX C10 Max) എന്ന 3 നാനോമീറ്റർ ചിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 55 ടോപ്സ് എ ഐ പ്രൊഫോമൻസുള്ള ഈ ചിപ്പിന് സ്നാപ്ഡ്രാഗൺ എക്സ് എലൈറ്റിനേക്കാൾ 15 ശതമാനം കൂടുതൽ മൾട്ടി കോർ പ്രകടനം അവകാശപ്പെടുന്നുണ്ട്. ലെനൊവൊയുമായി ചേർന്ന് മീഡിയടെക് പുതിയ ഗൂഗിൾബുക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്.തുടക്കത്തിൽ എയ്സർ മോഡൽ മാത്രമാണ് 899 ഡോളറിന് പരിമിതകാല ഓഫറിൽ ലഭിക്കുന്നത്. കുറഞ്ഞത് 16 ജി ബി റാം നിർബന്ധമാക്കിയതും മെമ്മറി ചെലവ് കൂടിയതും വില കുറയ്ക്കുന്നതിന് വെല്ലുവിളിയാണ്. ഗൂഗിൾബുക്ക് വാങ്ങുന്നവർക്ക് 12 മാസത്തെ ഗൂഗിൾ എ ഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ (5 ടി ബി ക്ലൗഡ് സ്റ്റോറേജ് സഹിതം), മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം, അഡോബ് ഫോട്ടോഷോപ്പ്, എൻവിഡിയ ജിഫോഴ്‌സ് നൗ എന്നിവ സൗജന്യമായി ലഭിക്കും. അഡോബ്, നെറ്റ്ഫ്ലിക്സ്, എച്ച് ബി ഒ മാക്സ് എന്നിവയുടെ ഔദ്യോഗിക ആപ്പ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.Content HighlightsGoogle and Qualcomm launched the new Googlebook AI laptop series integrated with Gemini AI, ChromeOS, and native Android support. Featuring Snapdragon X Elite and Intel Panther Lake chips, prices start at $899.