തിരുവനന്തപുരം | കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ പുലര്‍ച്ചെ 2:30 മുതല്‍ 28ന് പുലര്‍ച്ചെ 2:30 വരെയുള്ള സമയത്ത് 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന തീരദേശ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.Content Highlights:A red alert has been declared along the Kerala coast due to the Kallakkadal phenomenon and severe ocean swells. INCOIS warned of waves reaching up to 1.5 meters from early morning tomorrow until September 28. Coastal residents and fishermen have been advised to maintain extreme caution.