ജ്വല്ലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

Wait 5 sec.

കൊച്ചി | പാലാരിവട്ടത്തെ ജ്വല്ലറിയില്‍നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് ആഡംബര ജീവിതം നയിച്ച അസിസ്റ്റന്റ് മാനേജര്‍ പോലീസിന്റെ പിടിയില്‍. ഒറ്റപ്പാലം ചീരംതുടിയില്‍ വീട്ടില്‍ രാഹുലാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജ്വല്ലറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 428 ഗ്രാം സ്വര്‍ണമാണ് പ്രതി ഘട്ടംഘട്ടമായി കൈക്കലാക്കി മറിച്ചുവിറ്റത്.ജ്വല്ലറിയിലെ സ്വര്‍ണ സ്റ്റോക്കില്‍ നിരന്തരം കുറവുവരുന്നതില്‍ സംശയം തോന്നിയ ഉടമകള്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണം പ്രതി കൈക്കലാക്കിയെന്ന് കണ്ടെത്തി.ഇയാളില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം കണ്ടെടുത്തു. ബാക്കി സ്വര്‍ണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights:Palarivattom Police arrested Rahul, an assistant manager, for stealing gold worth nearly 60 lakh rupees from a Kochi jewellery shop. Over 428 grams of gold were stolen gradually between January 2025 and February 2026. Police recovered a major portion of stolen gold and remanded him.