മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഇടുക്കിയില്‍ കരിങ്കൊടി

Wait 5 sec.

ഇടുക്കി | മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഇടുക്കിയില്‍ കരിങ്കൊടി. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയത്. വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു.ഇടുക്കി വാഴവര വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. കളക്ടറേറ്റിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.വാഹനം നിര്‍ത്താതെ കടന്നുപോയി. ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.Content Highlights:Youth Front M activists showed black flags to Chief Minister during his visit to Idukki today. The protest took place at Vazhavara as the Chief Minister was traveling from the Collectorate to Kattappana. Protesters raised concerns against orders regarding illegal fencing in elephant corridors.