സി എം ആര്‍ എല്‍ ഡയറി: വി മുരളീധരന്‍ തനിക്കെതിരെ പരാതി നല്‍കി എന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഷോണ്‍ ജോര്‍ജ്

Wait 5 sec.

കോട്ടയം | സി എം ആര്‍ എല്‍ ഡയറി പുറത്തുവിട്ട തന്റെ നടപടിക്കെതിരെ മുതിര്‍ന്ന ബി ജെ പി നേതാവ് വി മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് നിഷേധിച്ചു. വി മുരളീധരന്‍ തനിക്കെതിരെ പരാതി കൊടുത്തെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ഉന്നയിച്ച ആരോപണത്തെ സ്വാഗതം ചെയ്താണ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വി മുരളീധരന്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ നേതാവാണ്. അദ്ദേഹം തനിക്കെതിരെ പരാതി കൊടുക്കണ്ട. തന്നെ ശാസിക്കാന്‍ അധികാരം ഉള്ള ആളാണ് മുരളീധരന്‍. മിണ്ടാതിരിയെടാ എന്ന് പറയാന്‍ അധികാരം ഉള്ള ആളാണ്.തന്റെ നീക്കത്തില്‍ നേതാക്കളെല്ലാം ഒപ്പമുണ്ട്. ഇന്നലെ പുറത്ത് വന്ന പട്ടിക കാണിച്ചാണ് പിണറായി യുഡിഫിനേയും സതീശനെയും ഭീഷണിപ്പെടുത്തിയതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് വി മുരളീധരന്‍.ബി ജെ പി നിലപാടില്‍ ആരും വെള്ളം ചേര്‍ക്കണ്ട. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിയും പിരിവ് വാങ്ങിയിട്ടുണ്ടാകും. ഡയറിയുടെ ഒരു പേജ് മാത്രമേ തന്റെ കയ്യില്‍ കിട്ടിയുള്ളൂ.ആ പട്ടികയില്‍ മുരളീധരന്‍ എന്നയാള്‍ ഇല്ല. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതില്‍ തെറ്റില്ല. ആ കണക്ക് പാര്‍ട്ടി കണക്കില്‍ ഉണ്ടായാല്‍ മതിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. അധികാരത്തില്‍ ഇരുന്നവര്‍ വാങ്ങിയ പണം കൈക്കൂലി തന്നെയാണ്. ആ കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം വേണമെന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്‍ക്കുകയാണെന്നും ഷോണ്‍ പറഞ്ഞു. Content Highlights:BJP leader Shone George denied reports that senior leader V Muraleedharan complained to party leadership against him over the CMRL diary revelation. He stated he would exit public life if the claim is proven, adding Muraleedharan supported his stance. George emphasized BJP remains firm on demanding an FIR.