ന്യൂഡല്‍ഹി | മദ്യപിച്ച പൈലറ്റിനെതിരെ എയര്‍ ഇന്ത്യയില്‍ വീണ്ടും നടപടി. സൂറിച്ച്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു.സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് വിമാനത്താവളത്തില്‍ ശാരീരിക ക്ഷമത പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് വൈകി. അന്തിമ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും അന്വേഷണവും പൂര്‍ത്തിയാകുന്ന മുറക്ക് എയര്‍ ഇന്ത്യ തുടര്‍ നടപടി സ്വീകരിക്കും. Content Highlights:Air India suspended a pilot caught intoxicated during a mandatory fitness test at Zurich airport before a Delhi-bound flight. The incident caused a delay in the flight’s departure. Further action will be taken based on the final medical report and investigation.