അധ്യാപക, അനധ്യാപക നിയമനം; ഇനി പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് ഇനി പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.നേരത്തെ, ഇത്തരമൊരു ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖലാ സ്ഥാപങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമാന രീതിയിലുള്ള തീരുമാനം.എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പോലീസ് വെരിഫിക്കേഷന്‍ പെര്‍ഫോമ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. ഇങ്ങനെ നല്‍കുന്ന പെര്‍ഫോമയില്‍ നിയമനാംഗീകാര അധികാരികള്‍ ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്ന് റിപോര്‍ട്ട് തേടണം. ഇത് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനാംഗീകാരം നല്‍കാവൂ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.Content Highlights:The government has made police verification mandatory for school teaching and non-teaching appointments. This step aims to ensure student safety and verify staff background credentials. Educational authorities issued strict directions to implement the rule immediately across schools.