ബേങ്ക് സമരം സെപ്തംബര്‍ 28 മുതല്‍; ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

Wait 5 sec.

ദുബൈ | ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളിലെ ജീവനക്കാര്‍ സെപ്തംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ 30 വരെയാണ് സമരം. ഇതേ തുടര്‍ന്ന് നഷ്ടപ്പെടുന്ന സേവനങ്ങള്‍ പരിഹരിക്കുന്നതിനായി പൊതുമേഖലാ ബേങ്കുകള്‍ക്കും ഗ്രാമീണ ബേങ്കുകള്‍ക്കും ഇന്ന് (സെപ്തംബര്‍ 27) ഞായറാഴ്ച അധിക പ്രവൃത്തിദിനമായി അനുവദിച്ചിട്ടുണ്ട്.യു എ ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായി നിലക്കില്ലെങ്കിലും ശാഖകളില്‍ ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമുള്ള ഇടപാടുകള്‍ക്കും ക്ലിയറിംഗുകള്‍ക്കും കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.പണിമുടക്ക് ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മറ്റ് ബേങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കാറുള്ള അധിക ഫീസുകള്‍ പല പൊതുമേഖലാ ബേങ്കുകളും താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. യു പി ഐ, ഇന്റര്‍നെറ്റ് ബേങ്കിംഗ്, മൊബൈല്‍ ബേങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളെ സമരം ബാധിക്കില്ലെന്നും അവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.Content Highlights:A nationwide bank strike scheduled from September 28 is expected to hit normal banking operations across India. Non-Resident Indians sending money home are advised to complete transfers early to avoid potential delays. Financial services including cheque clearing and branch services will remain affected.