സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; ന്യായീകരണവുമായി മന്ത്രി കെ എം ഷാജി

Wait 5 sec.

കോഴിക്കോട് | സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന വാദവുമായി മന്ത്രി കെ എം ഷാജി. റേഞ്ച് റോവര്‍ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനം ഏതാണോ അതാണ് മന്ത്രിയുടെ വാഹനം. അതേസമയം, മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. അതിനാല്‍ത്തന്നെ മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ അത് നിയമത്തിന് എതിരാകുമെന്നും കെ എം ഷാജി വിശദീകരിച്ചു.കെ എം ഷാജി ആഡംബര വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ ആദ്യം നല്‍കിയ വാര്‍ത്ത. വാഹനത്തിന്റെ വില ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അറിയാവുന്നതേ ഉള്ളൂ. അഴീക്കോട് എം എല്‍ എയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതും ഇതേ വാഹനമായിരുന്നു. ഊഹംവെച്ചുള്ള ഏകപക്ഷീയമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. ആദ്യം ഇത് തന്റെ വാഹനമാണെന്നും പിന്നീട് സുഹൃത്തിന്റെതാണെന്നും പറഞ്ഞു. പിന്നീട് പ്രത്യുപകാരമെന്ന നിലയില്‍ തന്നതാണെന്നായി. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ട് മാത്രമേ എന്തും ചെയ്യൂ എന്നുള്ളത് ചിലരുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണെന്നും ഷാജി പറഞ്ഞു. റേഞ്ച് റോവറിന്റെ മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ പുറത്തുവന്ന തന്റെ ഫോട്ടോ എ ഐ നിര്‍മിതമാണ്. കുടുംബത്തിന്റെ വ്യാജ ഫോട്ടോയും സൈബര്‍ വിഭാഗം പ്രചരിപ്പിച്ചു.വിദേശത്ത് പോയപ്പോള്‍ തനിക്കൊപ്പം ബാര്‍ ഉടമ ഉണ്ടായിരുന്നു എന്നായിരുന്നു പിന്നീടുള്ള പ്രചാരണം. ബാര്‍ ഉടമ പിണറായിക്കും ഷംസീറിനും ഒപ്പമുള്ള ചിത്രം പുറത്തുവന്നപ്പോള്‍ വിവാദം അതിലേക്ക് മാറി. സി പി എം സൈബര്‍ വിങിന്റെ പരിശ്രമം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. പതിനായിരത്തോളം അനധികൃത നിയമനങ്ങളാണ് ഇപ്പോള്‍ താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷം നടത്തിയത്. അത് പുറത്തുവരുമെന്ന പേടിയാണ് തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.Content Highlights:Minister KM Shaji defended using private vehicles for official government purposes, stating no wrongdoing occurred. He clarified that such arrangements are made to handle administrative needs efficiently. His statements came during a media interaction addressing recent questions over vehicle usage.