തിരുവനന്തപുരം | സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജാണ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്. ചില നേതാക്കളുടെ പേരിനു നേരെ ശരിയടയാളം ഇട്ടിട്ടുണ്ട്. ബി ജെ പി നേതാക്കളുടെ പേരില്ലാത്ത ലിസ്റ്റാണ് ഷോണ്‍ പുറത്തുവിട്ടത്.എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ എന്ന പേരിലാണ് ഷോണ്‍ ഈ രേഖ പുറത്തുവിട്ടത്. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എന്‍ട്രികള്‍ അടങ്ങിയ പേജ് എന്നപേരിലാണ് ഷോണ്‍ ജോര്‍ജ് ഇതു പങ്കുവെച്ചത്. എല്‍ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള്‍ വ്യക്തമായി കുറിച്ചിട്ടുള്ള പേജില്‍ മുഖ്യമന്ത്രി വി ഡി സതീശനും ഉള്‍പ്പെട്ടത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും.പട്ടികയില്‍ പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു, കെ മുരളീധരന്‍, സി കെ ചന്ദ്രപ്പന്‍, എളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍, ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ് ശര്‍മ്മ, പി രാജീവ്, ഷിബു ബേബി ജോണ്‍, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അടങ്ങിയ താളാണ് പുറത്തുവിട്ടത്. ഇത്രയും വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വിഷയം വിജിലന്‍സ് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.Content Highlights: BJP leader Shaun George released documents alleging CMRL MD Sasidharan Kartha’s diary contains Chief Minister VD Satheesan’s name regarding a payment of five lakh rupees. The diary submitted in court via SFIO features prominent LDF and UDF figures alongside Pinarayi Vijayan’s explicit name. Shaun George questioned the absence of a Vigilance probe despite evidence.